മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്
ന്യൂഡല്‍ഹി: മിസ് യൂണിവേഴ്സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന് സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയിയായ മാനിക വിശ്വകര്‍മ്മ ഈ വര്‍ഷം നവംബറില്‍ തായ് ലന്‍ഡില്‍ വെച്ചു നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി രംഗത്തിറങ്ങിറങ്ങും. റിയ സിന്‍ഹയായിരുന്നു 2024 ലെ മിസ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.